Kerala News Today-തിരുവനന്തപുരം: വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി.
12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്.
അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്ച നടത്തി. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു.
അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു.
മന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Kerala News Today