KERALA NEWS TODAY THIRUVANATHAPURAM :തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ കത്തിച്ചതായി പരാതി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയവരുടെ കാറാണ് കത്തിയത്. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറിൽ സഞ്ചരിച്ചവരും പ്രദേശ വാസികളും തർക്കമുണ്ടായിരുന്നു.
തർക്കം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാർ പാർക്ക് ചെയ്തു. പാർക്ക് ചെയ്ത വാഹനം ഇന്ന് രാവിലെയോടെയാണ് കത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.