Latest Malayalam News - മലയാളം വാർത്തകൾ

തുമ്പയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

The body of a fisherman whose boat overturned in Tumba has been found

മത്സ്യബന്ധനത്തിനിടെ തുമ്പയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിനു സമീപം കരയ്ക്കടിയുകയായിരുന്നു. ബുധനാഴ്ചയാണ് സെബാസ്റ്റ്യനെ കാണാതാവുന്നത്. സെബാസ്റ്റ്യനായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഇതിനിടെയാണ് മൃതദേഹം ഇന്ന് രാവിലെയോടെ തീരത്ത് അടിഞ്ഞത്. തുമ്പ രാജീവ് ഗാന്ധി നഗറിനു സമീപം കരയ്ക്കടിഞ്ഞ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിനായി പുറപ്പെടുമ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്. ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ നാലു പേര്‍ നീന്തിക്കയറിയെങ്കിലും സെബാസ്റ്റ്യന്‍ തിരച്ചുഴിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

Leave A Reply

Your email address will not be published.