Latest Malayalam News - മലയാളം വാർത്തകൾ

ഹാരി പോട്ടർ സിനിമകളിലെ പ്രിയ പ്രൊഫസർ വിടവാങ്ങി

The beloved professor from the Harry Potter movies has passed away

ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് മരണവിവരം അറിയിച്ചത്. ഹോഗ്വാർട്സ് മാജിക് സ്‌കൂളിലെ പ്രൊഫസറുടെ റോൾ അവിസ്മരണീയമാക്കിയ ഡെയിം മാഗ്ഗി സ്മിത്ത് തന്റെ 67ആം വയസിലാണ് ഹാരി പോട്ടർ സീരീസിൽ അഭിനയിച്ച് തുടങ്ങുന്നത്. രണ്ട് തവണ ഓസ്കാർ ജേതാവായ മാഗി സ്മിത്ത് ഡൌൺടൌൺ ആബി എന്ന ടിവി ഷോയിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ബ്രിട്ടൻ്റെ പരമോന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് ദി കമ്പാനിയൻസ് ഓഫ് ഓണർ 2014ൽ ലഭിച്ചു. 60ലധികം സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.