കൊട്ടാരക്കരയിൽ അയൽവാസിയായ നാലര വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതിയായ എഴുകോൺ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപവാസിയായ ആദിത്യന് അഞ്ചുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിർല ആണ് വിധി പ്രസ്താവിച്ചത്. 2023 നവംബർ മാസം 26 തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എഴുകോൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നന്ദകുമാർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സബ്ഇൻസ്പെക്ടർ എ. അനീസ് ആണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷുഗു സി തോമസ് ഹാജരായി.