KERALA NEWS TODAY-വയനാട് : വയനാട് താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്.
ചിപ്പിലിത്തോട് മുതല്‍ മുകളിലേക്കാണ് കൂടുതലായി ഗതാഗത തടസ്സം നേരിടുന്നത്.
കുരുക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാര്‍ ഭക്ഷണവും വെള്ളവും കൈയില്‍ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
താമരശ്ശേരിചുരത്തില്‍ ഗതാഗതക്കുരുക്ക് മുറുകിയതോടെയാണ് ആളുകള്‍ പാതിവഴിയിലായത്. ദസറ ആഘോഷിക്കാന്‍ മൈസൂരു പോകുന്നവരും കുരുക്കില്‍പ്പെട്ട് വലഞ്ഞു.
ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെയാണ് രൂക്ഷമായത്. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം ഉണ്ടായതോടെയാണ് ഗതാഗത കുരുക്ക് മുറുകിയത്.
ഇന്നലെ വൈകുന്നേരം 3.30ന് ലക്കിടിയില്‍ എത്തിയവര്‍ക്ക്, രാത്രി ഏഴ് മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.