പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് 45കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊന്നത്. കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് ഗുലാം റസൂല്‍ മാഗ്രെയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍നിന്നും ഇറങ്ങി വന്ന ഭീകരര്‍ പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
