Latest Malayalam News - മലയാളം വാർത്തകൾ

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരു മരണം

Terrorist attack on tourists in Jammu and Kashmir; one dead

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൽ കശ്മീരിലെ പെഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്തനാ​ഗ് ജില്ലയിലാണ് പെഹൽ​ഗാം. ബൈസാറിൻ എന്ന കുന്നിൻ മുകളിലേക്ക് ട്രെക്കിം​ഗിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തു വന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.