ന്യൂഡൽഹി : ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്.
ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടതുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ബദ്നോട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ ഒളിച്ചിരുന്ന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവെക്കുകയായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചു. പ്രദേശത്തത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 48 മണിക്കൂറിനിടെ ജമ്മുകശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. കൂടാതെ കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു. 6 ഭീകരവാദികളെ സൈന്യം വധിക്കുകയും ചെയ്തു.