Latest Malayalam News - മലയാളം വാർത്തകൾ

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ

Tamil actor Mansoor Ali Khan's son arrested in drug case

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാസം ചെന്നൈയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് സെൽഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റ അഞ്ച് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസിൽ 10 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ ജെജെ നഗർ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുകയും കഞ്ചാവ് മാത്രമല്ല, മെത്താംഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നതായും കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ച് കഞ്ചാവ് വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നടൻ മൻസൂർ അലിഖാൻ്റെ മകൻ അലിഖാൻ തുഗ്ലക്കിൻ്റെ ഫോൺ നമ്പറും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. തുടർന്നായിരുന്നു ഇയാളുടെ അറസ്റ്റ്.

Leave A Reply

Your email address will not be published.