Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

national news

ബാംഗ്ലൂരിൽ ട്രക്കിൽ നിന്നും മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബെംഗളുരു സ്വദേശി കാസിം സാഹബാണ് മരണപ്പെട്ടത്. നീളമുളള തൂണ്‍ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാണ് അപകടമുണ്ടായത്. ട്രക്ക് റോഡിന്റെ വളവിലൂടെ പോകുമ്പോള്‍ ചരിഞ്ഞ് വീണ…

റീൽസ് എടുക്കാൻ അപകടകരമായ ഡ്രൈവിങ് ; നവി മുംബൈയിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ. കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ ഉണ്ടായിരുന്ന ചിലർ ദൃശ്യങ്ങൾ പകർത്തി പൊലീസിനെ അറിയിച്ചതോടെയാണ് യുവാക്കളെ…

ബെൽഗാം-ഹുബ്ബള്ളി ചരക്ക് ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി

കർണാടകയിലെ ബെലഗാമിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ ബെൽഗാമിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിൻ്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ബെൽഗാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ച് മിനിറ്റുകൾക്ക്…

തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ. അന്വേഷണസംഘത്തിന്റെ പക്കല്‍ ഉള്ള ഓഡിയോ റാണയുടേതാണെന്ന് ഉറപ്പാക്കുന്നതിനാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്…

ജമ്മുവിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. 9 പഞ്ചാബ് റെജിമെന്റിലെ സുബേദാറായ കുല്‍ദീപ് ചന്ദാണ് വീരമൃത്യു വരിച്ചത്. സുന്ദർബനിയിലെ കേരി-ബൈട്ടല്‍…

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ തീരുമാനം മൂന്ന് മാസത്തിനകം വേണമെന്ന് സുപ്രിം കോടതി

ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി നിർദേശിച്ചു.…

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റാണ് മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ്…

ആർത്തവമുള്ള വിദ്യാർത്ഥിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി…

അലഹബാദ് ഹൈക്കോടതി ജഡ്ജിയായി യശ്വന്ത് വർമ ചുമതലയേറ്റു

ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം…

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് 1,500 രൂപ പിഴ

ഡ്രൈവിംഗിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബാംഗ്ലൂർ ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബാംഗ്ലൂർ സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎൽ മത്സരം…