Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#kerala newstoday

സംസ്ഥാനത്ത് പരക്കെ മഴ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും…

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍; പിടിയിലായത് ഡല്‍ഹി…

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.…

കോഴിക്കോട് കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ് സംഭവം. വീട്ടിൽ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുറുക്കനെ പിടികൂടി.പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ…

പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടക്കാം; ഓൺലൈൻ സംവിധാനമായി  

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടക്കാം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോൾ…

കളിയിക്കാവിള കൊലപാതകം:  ഒരാൾ കൂടി പിടിയിൽ

കളിയിക്കാവിളയിലെ ക്വാറി ഉടമ എസ്. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. രണ്ടാം പ്രതി പാറശാല സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. പാറശാലയിൽ നിന്നാണ് സുനിലിനെ കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തത്.ദീപുവിനെ കാറിനുള്ളിൽ…

സ്വർണ്ണ കടത്തിന്റെ പുതിയ രൂപം! പാസ്​പോർട്ട് രൂപത്തിൽ കടത്തിയ 87 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ണൂരിൽ…

ഒറ്റനോട്ടത്തിൽ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനൽ പാസ്​പോർട്ട്. എന്നാൽ, എടുത്തു​നോക്കിയാൽ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തിൽ നിർമിച്ച ‘സ്വർണ പാസ്​പോർട്ട്’ ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ്…

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്; 16…

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി. എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തിൽ…

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സി.പി.എം അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജീഷിനെതിരേയാണ് നടപടി. ഡി.വൈ.എഫ്.ഐ. എരമരം സെൻട്രൽ മേഖല അംഗം കൂടിയാണ് സജീഷ്.സജീഷിനെതിരേ…

തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ അറസ്റ്റിൽ 

 തിരൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ…

കണ്ണൂര്‍ ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

 ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാച്ചേരിയിലാണ് അപകടം. മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുട്ടികളെ നാട്ടുകാര്‍…