പ്രളയക്കെടുതി രൂക്ഷമായി അസം ; കാസിരംഗയിൽ ചത്തുപൊങ്ങിയത് 130 വന്യജീവികൾ
അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ 6 കാണ്ടാമൃഗങ്ങൾ ഉൾപ്പടെ 130 വന്യമൃഗങ്ങൾ ചത്തു. ഇവയിൽ ഭൂരിഭാഗവും മുങ്ങിമരിച്ചതായാണ് ബിബിസി റിപ്പോർട്ട്. 117 ഹോഗ് മാനുകൾ, 2 സാമ്പാർ മാൻ, ഒരു കുരങ്ങൻ, ഒരു നീർനായ…