ഐ.എ.എസ് ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശങ്ങളയച്ച ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി. സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നിരവധി തവണ സന്തോഷ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചു. തുടർന്ന് ശല്യം ചെയ്യരുതെന്ന് ഉദ്യോഗസ്ഥ താക്കീത് ചെയ്തിരുന്നു. എന്നാൽ സന്തോഷ് തുടർച്ചയായി വിളിച്ചു. വാട്സ്ആപ്പിൽ ഇയാൾ തുടരെ മെസ്സേജുകളും അയച്ചു. ഇതോടെയാണ് പരാതി നൽകിയത്.റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സസ്പെൻഷൻ. എത്ര കാലത്തേക്കാണ് സസ്പെൻഷൻ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
