KERALA NEWS TODAY KOZHIKKODE :കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബുധനാഴ്ച ഹാജരാകുമെന്ന് ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി പോലീസിനെ അറിയിച്ചു.കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഹാജരാവുക.ബുധനാഴ്ച തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നായിരുന്നു സുരേഷ് ഗോപിക്ക് അയച്ച നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്.മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.ഇതിനെ തുടർന്ന് മാധ്യമ പ്രവർത്തക പോലീസിൽ പരാതി നല്‍കുകയായിരുന്നു.