KERALA NEWS TODAY THIRUVANANTHAPURAM:ജനങ്ങളെ പ്രജകൾ എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപിയെ ട്രോളി സൈബർ ലോകം. ഇലക്ഷന് ആര് എതിരെ വന്നാലും ജയിക്കുമെന്നും മുന്നിലുള്ളത് പ്രജകള്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വലിയ വിമർശനമാണ് സ്ഥാനാര്ഥിക്കെതിരെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.‘എന്റെ മുന്നിലുള്ളത് പ്രജകളാണ്, വോട്ടര്‍മാരാണ്, നാട്ടുകാരാണ്. അതുമാത്രമേ ഞാന്‍ കാണുന്നുള്ളൂ, നിങ്ങളുടെ ചോദ്യമെന്താണ് ഇങ്ങനെ വികൃതമായി പോകുന്നത്. ആരെ ഭയക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്? വല്ല പിശാചാണോ വരുന്നത്? ഒരു പോരാളി വരുന്നു, ഒരു മത്സരാര്‍ത്ഥി വരുന്നു. അത്രയേ ഉള്ളൂ,’ എന്നാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് സുരേഷ് ഗോപി പ്രതികരിച്ചത്.ജനങ്ങളെ പ്രജകള്‍ എന്ന് അഭിസംബോധന ചെയ്തതാണ് സൈബര്‍ ലോകത്ത് വിമർശനം ഉയരാൻ കാരണമായത്. പ്രജകള്‍ എന്ന് വിളിക്കാന്‍ ഇത് രാജഭരണകാലമല്ലെന്നും, രാജാവാണെന്ന ചിന്തയുണ്ടെങ്കില്‍ അത് മാറ്റിവെക്കണമെന്നും നിരവധി ആളുകൾ ഇതിന് മറുപടി നൽകുന്നു. സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി ട്രോളുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.