Kerala News Today-തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.
കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും. വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിൻ്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്.
നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ജൂൺ ഒന്ന് മുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസം തോറും ഈടാക്കുന്നതിനായി ബോർഡിന് സ്വമേധയാ തീരുമാനമെടുക്കാം. ഇതിന് പുറമേ ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.
Kerala News Today