Latest Malayalam News - മലയാളം വാർത്തകൾ

യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി

Supreme Court strongly criticized the UP government

ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. റോഡ് വികസനത്തിന്റെ പേരിൽ നിയമ നടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുക എന്ന് സുപ്രിം കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ യുപി സർക്കാരിനോട് സുപ്രിം കോടതി നിർദേശം. പൊളിക്കൽ നടപടിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രിം കോടതി നിർദ്ദേശം നൽകി.നടന്നത് അതിക്രമമാണ്, ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും സുപ്രിംകോടതി താക്കീത് നൽകി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമ്മാണം എന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

Leave A Reply

Your email address will not be published.