Latest Malayalam News - മലയാളം വാർത്തകൾ

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Supreme Court stays High Court's interim order on elephant parade

ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിപുറത്തിറക്കിയ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നതുൾപ്പടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പ് പൂർണ്ണമായും തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.

Leave A Reply

Your email address will not be published.