Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസവുമായി വേനൽമഴ എത്തുന്നു

Summer rains to bring relief from intense heat in the state

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസം നൽകാൻ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. രണ്ടിന് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.