തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

schedule
2023-06-27 | 09:04h
update
2023-06-27 | 09:11h
person
kottarakkaramedia.com
domain
kottarakkaramedia.com
തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
Share

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി.
പാറശാല പരശുവയ്ക്കലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്.
പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ്(15) ആണ് മരിച്ചത്.
സ്കൂൾ ബാഗും പരിസരത്ത് നിന്നും പോലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നിട് പോലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. അപകടം ആണോ എന്നതിൽ പോലീസിൻ്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്തുകയാണ്.
റെയിൽവേ പോലീസിലും പാറശാല പോലീസുമാണ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇപ്പോൾ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പോലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

 

 

 

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
22
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
10.10.2024 - 15:13:19
Privacy-Data & cookie usage: