Latest Malayalam News - മലയാളം വാർത്തകൾ

ഓടനാവട്ടത്ത് നിന്നും വിദ്യാർത്ഥികളെ കാണാതായി

students are missing from odanavattam

ഓടനാവട്ടത്ത് നിന്നും വിദ്യാർത്ഥികളെ കാണാതായി. ഷെബിൻഷാ(16 വയസ്), ദേവനന്ദ(17 വയസ്) എന്നിവരെയാണ് കാണാതായത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ചെക്ക് ഷർട്ടും, നീല കളർ പാന്റുമാണ് കാണാതാകുന്ന സമയത്ത് ഷെബിൻഷാ ധരിച്ചിരുന്നത്. ഓടനാവട്ടം കെആർജിപിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കാണാതായ ദേവനന്ദ. വെള്ള നിറത്തിലുള്ള ടോപ്പും, ചാര നിറത്തിലുള്ള പാന്റുമാണ് ദേവാനന്ദയെ കാണാതാകുന്ന സമയത്തെ വേഷം. ഇരുവരെയും ഇന്നലെ രാവിലെയോടെ കൊല്ലം, പൂയപ്പള്ളി ഓടനാവട്ടം ഭാഗത്ത് നിന്നാണ് കാണാതായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497960658(എസ്‌ഐ പൂയപ്പള്ളി), 9497947136(സിഐ പൂയപ്പള്ളി), 04742462043(പൂയപ്പള്ളി പോലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ വിവരം അറിയിക്കുക.

Leave A Reply

Your email address will not be published.