KERALA NEWS TODAY THIRUVANATHAPURAM:
തിരുവനന്തപുരം : വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ മരിച്ചു. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാർ കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അറിഞ്ഞു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു.