തകഴിയില്‍ പളളിയിലെ ക്വയര്‍ പ്രാക്ടീസിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പില്‍ ലിജോയുടെ മകന്‍ എഡ്വിനാണ് മരണപ്പെട്ടത്. തകഴി വിരുപ്പാല സെന്റ് ജൂഡ് പളളിയില്‍ കീബോര്‍ഡ് വായിക്കുന്നതിനിടെയാണ് എഡ്വിന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂര്‍ദ് മാതാ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു എഡ്വിന്‍. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
