Latest Malayalam News - മലയാളം വാർത്തകൾ

ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി ; മന്ത്രി ജിആർ അനിൽ

Strict action if food grains are denied to the people; Minister GR Anil

റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജിആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ വ്യാപാരികളുടെ ഭാഗം സർക്കാർ പൂർണമായി പരിഗണിച്ചു. വീണ്ടും ചർച്ച തുടരാൻ സർക്കാർ തയ്യാറാണ്. ഒരു ദിവസം നോക്കി നിൽക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികളാണ് ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.

Leave A Reply

Your email address will not be published.