കണ്ണൂർ ചക്കരക്കല്ലിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ് നായയെ പിടികൂടി കൊന്നത്. കുട്ടികളളടക്കം മൂപ്പതോളം പേരെ കടിച്ച തെരുവ് നായയെയാണ് പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളെയടക്കം തെരുവ് നായ ആക്രമിച്ചു. നാട്ടുകാരുടെ കണ്ണിനും മുഖത്തും അങ്ങനെ ശരീരത്തിന്റെ പലഭാഗത്തായിട്ടാണ് നായ ആക്രമണം നടത്തിയിരിക്കുന്നത്. വീടിൻ്റെ അടുക്കളയിൽ കയറി പോലും നായ കടിച്ചു. കടിയേറ്റ നിരവധി പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
