Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

State School Kalolsavam to be inaugurated tomorrow

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് സ്വർണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും. തുടർന്ന് തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. പിന്നാലെ ജില്ലയി‌ലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകും. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. അതേ സമയം പുത്തരകണ്ടം മൈതാനിയിൽ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്. അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.

Leave A Reply

Your email address will not be published.