Latest Malayalam News - മലയാളം വാർത്തകൾ

ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ വന്ദേ ഭാരത്? എന്ന് തുടങ്ങും സർവീസ്? സാധ്യതകൾ

NATIONAL NEWS KERALA:കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്ന് ചെന്നൈ – കോട്ടയം റൂട്ടില്‍ സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ ശുപാർശ. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾക്കാണ് സതേൺ റെയിൽവേ ശുപാർശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ശബരിമല സീസൺ പരിഗണിച്ച് സെമി ഹൈസ്പീഡ് ട്രെയിൻ എത്തുകയാണെങ്കിൽ അത് കോട്ടയത്തിന് ടെര്‍മിനല്‍ സ്‌റ്റേഷനാകുന്നതിനും സഹയകരമാകും.മണ്ഡല മകരവിളക്ക് സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍, ജനുവരി മാസങ്ങളിൽ ചെന്നൈയിൽനിന്ന് കോട്ടയത്തേക്കും കോട്ടയത്ത് നിന്ന് തിരിച്ചുമാണ് സർവീസിന് ശുപാർശ ചെയ്തിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 11ന് കോട്ടയം സ്റ്റേഷനിലെത്തും. തിരികെയുള്ള സർവീസ് ശനി, തിങ്കള്‍ ദിവസങ്ങളില്‍ കോട്ടയം സ്റ്റേഷനിൽനിന്ന് രാവിലെ 4ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് ചെന്നൈയില്‍ എത്തുന്ന രീതിയിലാകും.കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം 3, 4കളിലായി വന്ദേ ഭാരത് എക്സ്പ്രസ് വൃത്തിയാക്കാനും വെള്ളം നിറയ്ക്കാനുമുള്ള സൗകര്യമുണ്ട്. മറ്റു രണ്ട് പ്ലാറ്റുഫോമുകളിൽക്കൂടി ഈ സൗകര്യങ്ങൾ ഉടൻ റെഡിയാകും. കോട്ടയത്ത് പാതയിരട്ടിപ്പിക്കലും പ്ലാറ്റ്‌ഫോമുകളും എണ്ണം കൂട്ടലും കഴിഞ്ഞിട്ടും ടെർമിനൽ സ്റ്റേഷനായി കോട്ടയത്തെ ഇതുവരെ മാറ്റിയിട്ടില്ല.

Leave A Reply

Your email address will not be published.