KERALA NEWS TODAY – തിരുവനന്തപുരം : മിത്ത് പരാമർശം കേരള മാകെ കോളിളക്കം സൃഷ്ടിക്കുന്ന വേളയിൽ തെറ്റ് തിരുത്തൽ നടപടി സ്വീകരിച്ച് സ്പീക്കർ എം.എൻ ഷംസീർ .
ഗണപതി ഒരു മിത്ത് ആണെന്ന പരസ്യ പ്രസ്താവന സ്പീക്കർ നടത്തിയത് ഹൈന്ദവർക്കിടയിൽ വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു .
കേരളത്തിലെ ഗണപതി ആരാധനാലയങ്ങളില്ലൊം വൻ പ്രതിഷേധങ്ങൾ കേരളത്തിലെ ഹൈന്ദവ സംഘടനകൾ സ്വീകരിച്ചിരുന്നത് .
ഹൈന്ദവ വിശ്വാസങ്ങളെ തള്ളുന്ന പ്രസ്താവനകൾ സ്പീക്കർ പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ഹൈന്ദവർ ഒന്നടങ്കം ആവശ്യപ്പെട്ടത് .
തുടർന്ന് പരാമർശം കേരളമാകെ വിവാദ കൊടുങ്കാറ്റ് തീർത്തപ്പോൾ ഒടുവിൽ തെറ്റ് തിരുത്തി വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാൻ തലശ്ശേരിയിലെ തൻ്റെ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്ര കുളം നവീകരിക്കാനായി 64 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ് സ്പീക്കർ എം.എൻ.ഷംസീർ.
ഇതിന് ഭരണാനുമതി ലഭിച്ച വിവരം ഷംസീർ തന്നെയാണ് തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കിട്ടത്.
ഇതോടൊപ്പം ശ്യാമാംബരം മുഖ സാഗരം തുളസീദളം അതിസുന്ദരം എന്ന ഗണപതി സ്തുതിഗീതവും അതോടൊപ്പം പങ്കിട്ടു.