Latest Malayalam News - മലയാളം വാർത്തകൾ

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത് മകന്‍ ; പ്രതി കസ്റ്റഡിയിൽ

Son slits mother's throat in Kodungallur; Accused in custody

തൃശൂർ കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സീനത്തിന്റെ മകന്‍ 24കാരനായ മുഹമ്മദാണ് ആക്രമണം നടത്തിയത്. ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.

Leave A Reply

Your email address will not be published.