Latest Malayalam News - മലയാളം വാർത്തകൾ

കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

Soldier martyred in encounter with terrorists in Udhampur, Kashmir

ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആക്രമണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉധംപൂരിലെ ബസന്ത്ഗഡില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയതെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പസ് എക്‌സില്‍ വ്യക്തമാക്കി. അതേസമയം, ബാരാമുള്ളയില്‍ ഭീകരരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തി. രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്.

Leave A Reply

Your email address will not be published.