വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുതെന്ന് നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിപ്ലവ പാട്ടുകളാണ് വേടന്‍ പാടുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചതിനെ അപലപിക്കുന്നുവെന്നും വേടന്റെ പോപ്പുലാരിറ്റി അസാധാരണമാണ്, വേടൻ തെറ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. വേടന്റെ പോപ്പുലാരിറ്റി അസാധാരണമാണ്. തെറ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കട്ടെ. വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുത്. വിപ്ലവ പാട്ടുകളാണ് വേടന്‍ പാടുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചതിനെ അപലപിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന പോരാട്ടം വൈകിപ്പോയി. ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തണം. വേടന്‍ ആയാലും വിനായകന്‍ ആയാലും മോഹന്‍ലാല്‍ ആയാലും മമ്മൂട്ടിയായാലും താന്‍ ആയാലും ലഹരി ഉപയോഗിച്ചാല്‍ നിയമനടപടി ഉണ്ടാകണം. ശിക്ഷ കിട്ടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.