Latest Malayalam News - മലയാളം വാർത്തകൾ

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി

Society returns Sabu Thomas's investment

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി. സൊസൈറ്റി ജീവനക്കാരായ മൂന്നു പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വിആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടരുകയാണ്.

ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് മാതാവ് ഏറെ നാളായി കിടപ്പിലായിരുന്നു. സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. ഒന്നരവര്‍ഷം സാബുവും താനും അനുഭവിക്കേണ്ടി വന്ന യാതനകള്‍ പോലീസിനോട് പറഞ്ഞുവെന്നും ഭാര്യ മേരിക്കുട്ടി വ്യക്തമാക്കി.

Leave A Reply

Your email address will not be published.