നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.
എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റിലേക്ക് മാറിയതോടെ ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നത്. ഇത്തവണ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വോട്ട് വര്‍ധിപ്പിക്കാനായിട്ടുണ്ട്.