Latest Malayalam News - മലയാളം വാർത്തകൾ

ജമ്മുകശ്മീരിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

A slight earthquake was recorded in Jammu and Kashmir

ജമ്മുകശ്മീരിൽ നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്തെ ബാരാമുള്ളയിൽ ഇന്ന് ഉച്ചയ്‌ക്ക് 12.26 ഓടുകൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്കെയിലിൽ 4 .1 തീവ്രതയാണ് രേഖപ്പെടുത്തിയത് . ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിൽ ആളപായമോ മറ്റു നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.