Latest Malayalam News - മലയാളം വാർത്തകൾ

പത്തനംതിട്ടയിൽ റബർതോട്ടത്തിൽ നിന്ന് തലയോട്ടി ഉൾപ്പെടെ അസ്ഥികൂടഭാ​ഗങ്ങൾ കണ്ടെത്തി

Skeleton parts including a skull were found in a rubber plantation in Pathanamthitta

പത്തനംതിട്ട പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാ​ഗങ്ങൾ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോൾ അവരിലൊരാളാണ് തലയോട്ടിയുടെ ഭാ​ഗം കണ്ടത്. ഇന്ന് രാവിലെ മറ്റ് ശരീരഭാ​ഗങ്ങളും കൂടി കണ്ടെത്തി. അവരാണ് പൊലീസിൽ വിവരമറിയിച്ചത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് പലയിടങ്ങളിൽ നിന്നായി അസ്ഥികൾ പറമ്പിൽ നിന്നും ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ഇവിടം ജനവാസമേഖലയല്ല. സമീപ പ്രദേശത്തുള്ള പഞ്ചായത്ത് മെമ്പറിൽ നിന്നും ആളുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘമെത്തിയതിന് ശേഷം ഡിഎൻഎ പരിശോധനക്കായി കൊണ്ടുപോകും. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികൂടങ്ങൾ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ഇൻക്വസ്റ്റ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.