Latest Malayalam News - മലയാളം വാർത്തകൾ

കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു; മുട്ടൻപണി

KERALA NEWS TODAY KANUR:കണ്ണൂർ: ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു. തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ട്രെയിനുകളുടെ ഓട്ടമാണ് അവസാനിപ്പിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ് – സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. അവധികഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുന്ന ഈ സമയത്ത് ട്രെയിൻ സർവീസ് നിർത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.ശനിയാഴ്ചകളിൽ ഓടുന്ന മം​ഗളൂരു – കോയമ്പത്തൂർ – മം​ഗളൂരു പ്രതിവാര വണ്ടി ( 06041/06042 ) ജൂൺ എട്ട് മുതൽ ജൂൺ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മം​ഗളൂരു – കോട്ടയം – മം​ഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി ( 06075/06076 ) റെയിൽ വേ നേരത്തെ റദ്ദാക്കിയിരുന്നു.ഒരു സർവീസ് നടത്തിയ തീവണ്ടിയാണ് പെട്ടെന്ന് നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു ( ശനിയാഴ്ചകളിൽ ) തീവണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് ഈ വണ്ടി ഓടുകയും ചെയ്തു. അതേ സമയം ജോലി ഭാരം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്ന് മുതൽ ദക്ഷിണ റെയിൽ വേയുടെ ലോക്കോ പൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. റദ്ദാക്കിയ ട്രെയിനുകൾ: 1. മംഗളൂരു – കോയമ്പത്തൂർ പ്രതിവാര വണ്ടി ( ശനി ) -06041- (ജൂൺ എട്ട് മുതൽ 29 വരെ). 2. കോയമ്പത്തൂർ – മംഗളൂരു പ്രതിവാര വണ്ടി (ശനി ) -06042- (ജൂൺ എട്ട് – 29 ). 3. കൊച്ചുവേശി – നിസാമുദ്ദീൻ പ്രതിവാര വണ്ടി ( വെള്ളി )-06071- ( ജൂൺ ഏഴ് – 28). നിസാമുദ്ദിൻ – കൊച്ചുവേളി പ്രതിവാര വണ്ടി ( തിങ്കളൾ ) – 06072- ( ജൂൺ 10 – ജൂലായ് ഒന്ന് ) 5. ചെന്നൈ – വേളാങ്കണ്ണി ( വെള്ളി, ഞായർ ) -06037 (ജൂൺ 21 – 30) 6, വേളാങ്കണ്ണി – ചെന്നൈ ( ശനി, തിങ്കൾ) – 06038 (ജൂൺ 22 – ജൂലായ് ഒന്ന് )

Leave A Reply

Your email address will not be published.