Latest Malayalam News - മലയാളം വാർത്തകൾ

ബലാത്സം​ഗക്കേസിൽ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

Siddique may appear before the investigation team today in the rape case

ബലാത്സം​ഗക്കേസിൽ സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. ‌തിരുവനന്തപുരം എസ്ഐടിക്ക് മുൻപാകെയാകും ഹാജരാവുകയെന്നാണ് വിവരം. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും ഹാജരാവുക. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് ഇതുവരെ പുറത്തെത്തിയിട്ടില്ല. കേസ് രണ്ടാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും. പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിജീവിത കോടതിയിൽ സത്യവാങ്മൂലം ആയി നൽകണം. പരാതി കെട്ടിച്ചമച്ചതാണെന്നുള്ള വാദം തെളിയിക്കാനുള്ള തെളിവുകൾ സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിക്കും. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

Leave A Reply

Your email address will not be published.