ശ്രദ്ധയുടെ മരണം: മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്

schedule
2023-06-07 | 08:36h
update
2023-06-07 | 09:29h
person
kottarakkaramedia.com
domain
kottarakkaramedia.com
ശ്രദ്ധയുടെ മരണം: മന്ത്രിതല സമിതിയുടെ ചർച്ച ഇന്ന്
Share


KERALA NEWS TODAY – കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിതല സമിതിയുമായുള്ള ചർച്ച ഇന്ന് നടക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നത്.
ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അതേസമയം അധ്യാപകർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

സർക്കാർ ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ എൻ. ജയരാജി​െൻറ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘമെത്തുന്നത്. വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാല പ്രതിനിധികളും ഇന്ന് കോളജിലെത്തും.
സിന്റിക്കേറ്റ് അംഗം പ്രഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവാണ് കോളജ് സന്ദർശിക്കും.

Breaking Newsgoogle newskerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newslatest news
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.12.2024 - 08:51:54
Privacy-Data & cookie usage: