Latest Malayalam News - മലയാളം വാർത്തകൾ

ഷിബില വധക്കേസ് ; പ്രതി യാസിറിനെ കസ്റ്റഡിയിൽ വിട്ടു

Shibila murder case; Accused Yasir remanded in custody

ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. 27ന് രാവിലേ 11 മണി വരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസിർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും പരിക്ക് പറ്റിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

Leave A Reply

Your email address will not be published.