Kerala News Today-ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.
ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി വി നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു.
തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ‘അദ്ദേഹത്തിൻ്റെ പ്രസ്താവന അപകീര്‍ത്തികരമായിരിക്കാം.
പരാതിക്കാരൻ്റെ ഭാര്യാപിതാവിനെയോ ജുഡീഷ്യറിയേയോ അദ്ദേഹം എന്തെങ്കിലും പറഞ്ഞിരിക്കാം. എന്നാല്‍ അത് എസ്‌സി, എസ്ടി നിയമപ്രകാരമുള്ള കുറ്റമല്ല’- ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഷാജന്‍ സ്‌കറിയ ചെയ്ത അപകീര്‍ത്തി വീഡിയോയുടെ പരിഭാഷ പരിശോധിക്കണമെന്ന് ശ്രീനിജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഷാജന്‍ സ്ഥിരമായി അപവാദ പ്രചാരണങ്ങള്‍ നടത്തുന്നയാളാണെന്നും അദ്ദേഹം വാദിച്ചു. ‘അതുകൊണ്ട് നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു പഠം പഠിപ്പിക്കണം അല്ലേ? ‘ എന്നായിരുന്നു ഇതിന് മറുപടിയായി, ചീഫ് ജസ്റ്റിസിൻ്റെ ചോദ്യം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഷാജന്‍ സ്‌കറിയയോട് ഉപദേശിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു.
Kerala News Today