Top News
Kerala news

ഷഹബാസിന്റെ മരണം ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ മർദ്ദനത്തെ തുടർന്ന് പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ സ്വഭാവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടെ വേണം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍. സോഷ്യല്‍മീഡിയ, കൊവിഡിന് ശേഷമുള്ള അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ലഹരിയുടെ മേഖലയിലേക്ക് കുട്ടികള്‍ എത്തുന്നതുള്‍പ്പെടെ പരിശോധിച്ച് വേണം കുട്ടികളെ സമീപിക്കാന്‍ എന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *