Latest Malayalam News - മലയാളം വാർത്തകൾ

എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക് സമരം ഇന്ന് നടക്കും

KERALA NEWS TODAY THIRUVANATHAPURAM:ഗവർണർക്കെതിരായ എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക് സമരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് എസ്എഫ്ഐയുടെ പഠിപ്പു മുടക്കൽ സമരം. തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ വളയൻ സമരവും ഇന്ന് നടക്കും. രാജ്ഭവൻ വളയൽ സമരത്തിൽ 10000ത്തോളം വിദ്യാർത്ഥികൾ അണിനിരക്കും. രാവിലെ 12 മണി മുതൽ രാജ്ഭവൻ വളയൽ സമരം ആരംഭിക്കും.

Leave A Reply

Your email address will not be published.