Latest Malayalam News - മലയാളം വാർത്തകൾ

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, പരിക്ക് ഗുരുതരം; വിദ്യാര്‍ഥി ആശുപത്രിയില്‍

KERALA NEWS TODAY KOCHI :കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർഥികളെ കഴിഞ്ഞ ദിവസം കോളേജിൽനിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്‍റെ പകപോക്കൽ എന്ന രീതിയിൽ ഒരു അധ്യാപകനെ ഈ വിദ്യാർഥികൾ മർദിക്കുകയും ചെയ്തിരുന്നു. തൊട്ടുന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരെയുള്ള ആക്രമണവുമെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാര്‍ഥിക്ക് വയറിനാണ് കുത്തേറ്റിരിക്കുന്നത്. പരിക്ക് ഗുരുതുരമാണെന്നാണ് പ്രാഥമിക നിഗമനം.കാംപസിനകത്ത് എംജി നാടകോത്സവത്തിന്‍റെ ഭാഗമായി നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. അബ്ദുള്‍ നാസറിനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സംഘാടകച്ചുമതല ഉണ്ടായിരുന്നതിനാല്‍ കാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് കാംപസിലെത്തിയ ഫ്രറ്റേണിറ്റി അക്രമിസംഘം കാംപസിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് .

Leave A Reply

Your email address will not be published.