Latest Malayalam News - മലയാളം വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 25 വർഷം കഠിന തടവ്

KERALA NEWS TODAY – കോഴിക്കോട്: പതിനാറു വയസ്സുകാരിയെ ബിയർ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 25 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം. സുഹൈബ് ആണ് വിധിപറഞ്ഞത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

തലകുളത്തൂർ അന്നശ്ശേരി, കണിയേരിമീത്തൽ വീട്ടിൽ അവിനാഷ് (23), തലക്കുളത്തൂർ, കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24) പുറക്കാട്ടേരി, പേരിയയിൽ വീട്ടിൽ സുബിൻ(23) എന്നിവരാണ് പ്രതികൾ.

2022-ലാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾവിട്ട് വീട്ടിലേക്കു വരികയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് പ്രതികൾ ബൈക്കിൽ പാലോറമലയിൽ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബിയർ നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.
പിന്നീട് കുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു.

എലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജ് പി. ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

Leave A Reply

Your email address will not be published.