Latest Malayalam News - മലയാളം വാർത്തകൾ

ലൈംഗികാതിക്രമക്കേസ് ; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Sexual assault case; Chargesheet filed against actor Edavale Babu

ലൈംഗികാതിക്രമ കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു പീഡനക്കേസ്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുറ്റപത്രത്തില്‍ 40 സാക്ഷികളുടെ മൊഴിയുണ്ട്.

തൃശ്ശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.