Latest Malayalam News - മലയാളം വാർത്തകൾ

മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞു

Seven elephants mauled in a tiger sanctuary in Madhya Pradesh

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. ചൊവ്വാഴ്ച റിസർവ് ഏരിയയിൽ സ്ഥിരമായുള്ള പട്രോളിങ്ങിനിടെയാണ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് കൂടുതൽ ആനകളെ കൂടി അവശനിലയിൽ കണ്ടെത്തി. ഇതും പിന്നീട് ചെരിയുകയായിരുന്നു. നിലവിൽ മൂന്ന് ആനകൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കടുവാ സങ്കേതത്തിലെ ചില വിളകളിൽ കീടനാശിനികൾ അടിച്ചിരുന്നു. ഈ വിളകൾ ആനകൾ കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈൽലൈഫ് കണ്ട്രോൾ ബ്യുറോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരും അന്വേഷണം നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.