Latest Malayalam News - മലയാളം വാർത്തകൾ

എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ വില്‍ക്കുന്നു, വില 50,000 ഡോളര്‍

INTER NATIONAL-ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുടെ വില്‍പന ആരംഭിച്ചതായി റിപ്പോര്‍ട്ട്.
50,000 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്.

2022 ല്‍ തന്നെ ഈ പദ്ധതി മസ്‌ക് വെളിപ്പെടുത്തിയിരുന്നതാണ്.
ബോട്ട് അക്കൗണ്ടുകളും ട്രോള്‍ അക്കൗണ്ടുകളുമാണ് ഭൂരിഭാഗവും. വരുന്ന മാസങ്ങളില്‍ അവ ഒഴിവാക്കാനൊരുങ്ങുകയാണ് മസ്‌ക് പറഞ്ഞു.

അതേസമയം, ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ പരസ്പരം വില്‍ക്കാന്‍ സാധിക്കുന്ന ഹാന്റില്‍ മാര്‍ക്കറ്റ് പ്ലേസ് വേണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. അത്തരം ഒരു സംവിധാനം ഒരുക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്കൗണ്ട് വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് എക്‌സ് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. 50000 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്.

എക്‌സ് ജീവനക്കാരാണ് സന്ദേശം അയക്കുന്നത്. എക്‌സിന്റെ ഹാന്റില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, പ്രോസസ്, ഫീസ് എന്നിവയില്‍ കമ്പനികള്‍ അടുത്തിടെ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഇതേ കുറിച്ച് എക്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.