Latest Malayalam News - മലയാളം വാർത്തകൾ

കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Security forces kill two terrorists in Kashmir

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ സൈന്യം മേഖലയിൽ നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ മണിക്കൂറുകൾക്ക് ശേഷമാണ് അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു. തീവ്രവാദികൾ ഏത് സംഘടനയിൽപെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

ജമ്മു കാശ്മീരിൽ ഇന്ന് വീണ്ടും അതിഥിതൊഴിലാളികൾക്ക് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഉത്തർപ്രദേശിൽ നിന്ന് വന്ന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജമ്മുവിലെ ബുധ്‌ഗം ജില്ലയിൽ ജൽ ശക്തി വകുപ്പിലെ ദിവസവേതന ജീവനക്കാരായ സോഫിയാൻ, ഉസ്മാൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 12 ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. ദിവസങ്ങൾക്ക് മുൻപ് നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.