KERALA NEWS TODAY KOCHI:കടുത്തുരുത്തി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഫോട്ടോഗ്രാഫർ മരിച്ചു. കാഞ്ഞിരപള്ളി മണ്ണാറക്കയം പൂണത്തിൽ നിധിൻ പി പ്രകാശ് (23) ആണ് മരിച്ചത്. സഹയാത്രികൻ പൊൻകുന്നം തലച്ചിറ വീട്ടിൽ സന്തോഷിന്റെ മകൻ കണ്ണൻ (21) സാരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ എറണാകുളം കുറുപ്പുന്തറ ജംഗ്ഷനിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉഴവൂർ ആൽബം ഡിസൈനിങ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർമാരാണ് ഇരുവരും.ചേർത്തലയിൽ നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്നു ഇരുവരുടെ സ്കൂട്ടർ എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്നു കാറും കൂട്ടിയിടിക്കുകയായിരുന്നു. ചേർത്തലയിൽ കല്യാണത്തിന്റെ ഫോട്ടോ വീഡിയോ ജോലികൾ കഴിഞ്ഞശേഷം തിരിച്ചുപോരുകയായിരുന്നു നിതിനും കണ്ണനും
